മധ്യതിരുവിതാംകൂറിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നും കുടിയേറി എത്തിയ യാക്കോബായ സുറിയാനി സഭാ മക്കൾ, ആരംഭത്തിൽ മുരിക്കുങ്ങൽ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ പരിശുദ്ധ അന്ത്യോഖ്യാ അപ്പൊസ്തോലിക സിംഹാസനത്തോടുള്ള അചഞ്ചലമായ കൂറും സത്യവിശ്വാസവും കാത്തുസൂക്ഷിച്ചുകൊണ്ട് ആരാധന നടത്തി വന്നവരായിരുന്നു. എഴുപതുകളിലെ സഭാ തർക്കങ്ങൾ വീണ്ടും രൂക്ഷമായപ്പോൾ, സത്യവിശ്വാസത്തിൽ നിന്നും വ്യതിചലിക്കാതിരിക്കുവാൻ വിശ്വാസധീരരായ പിതാമഹന്മാർ പള്ളിയും സ്വത്തുക്കളും വിട്ടുനൽകി വെറും കയ്യോടെ പുറപ്പെടേണ്ടി വന്നത് ഈ ഇടവകയുടെ ചരിത്രത്തിലെ നിർണായകമായ ഒരു അധ്യായമായി മാറി.
ശൂന്യതയിൽ നിന്നുമെല്ലാം സൃഷ്ടിക്കുന്ന ദൈവത്തിൽ ഉള്ള അചഞ്ചലമായ വിശ്വാസമാണ് അന്നുമുതൽ ഈ ഇടവകയുടെ ശക്തി. 1976 സെപ്റ്റംബറിൽ, സാധാരണക്കാരായ ഇടവക ജനങ്ങൾ അവരുടെ ഇല്ലായ്മയിൽ നിന്നും സ്വരൂപിച്ച തുകയിലൂടെ കോടാലി ദേശത്ത് ഏകദേശം എട്ട് സെന്റ് സ്ഥലം വാങ്ങി. ബഹു. വികാരി യാക്കോബ് നമ്മുണ്ണാരിൽ കശ്ശീശ, ട്രസ്റ്റി ശ്രീ. മലേക്കുടിയിൽ വർഗ്ഗീസ് ജോസഫ് (ജോയി), സെക്രട്ടറി ശ്രീ. പാലയിൽ പൗലോസ് വർഗ്ഗീസ് എന്നിവരുടെ നേതൃത്വത്തിൽ ദേവാലയ നിർമ്മാണത്തിന് തുടക്കം കുറിച്ചു.
1977 ജനുവരി 12-ന്, കൊച്ചി ഭദ്രാസനം മെത്രാപ്പോലീത്തയായിരുന്ന പുണ്യശ്ലോകനായ ഗീവർഗീസ് മാർ ഗ്രിഗോറിയോസ് ... തിരുമേനി (പെരുമ്പിള്ളി തിരുമേനി) പരിശുദ്ധ ദൈവമാതാവിന്റെ
നാമത്തിൽ ദേവാലയം കൂദാശ ചെയ്ത് വിശുദ്ധ കുർബാന അർപ്പിച്ചു. തുടർന്ന് 1978-ൽ സൺഡേ സ്കൂളും, 1981-ൽ മർത്തമറിയം വനിതാ സമാജവും ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചു.
ഇടവകാംഗങ്ങളുടെ വർധനവിനെ തുടർന്ന് ദേവാലയം വിപുലീകരിക്കേണ്ടതിന്റെ ആവശ്യകത ഉയർന്നു. 1992 ജനുവരി 15-ന് പുതിയ ദേവാലയ നിർമ്മാണം ആരംഭിക്കുകയും,
വിശ്വാസജനങ്ങളുടെ നിർലോഭമായ സഹായവും അഹർനിശ പ്രാർത്ഥനയും കഠിനാധ്വാനവും ഒരുമിച്ച് ചേർന്ന് ഇന്നത്തെ മനോഹരമായ ദേവാലയം സാക്ഷാത്കരിക്കപ്പെടുകയും ചെയ്തു. 1995 മെയ് 8, 9 തീയതികളിൽ
അഭിവന്ദ്യ ജോസഫ് മാർ ഗ്രിഗോറിയോസ് തിരുമേനിയുടെ മുഖ്യകാർമികത്വത്തിൽ ദേവാലയ കൂദാശ ഭക്തിപൂർവ്വം നടത്തപ്പെട്ടു
1999-ൽ സഭയുടെ ധീര രക്തസാക്ഷിയായ മോർ ഇഗ്നാത്തിയോസ് നൂറോനോയുടെ നാമത്തിൽ യൂത്ത് അസോസിയേഷൻ രൂപീകരിക്കപ്പെട്ടു. തുടർന്ന് കൽക്കുരിശ്, കുരിശുംതൊട്ടി, കാൽനട തീർത്ഥയാത്ര തുടങ്ങിയ ആത്മീയ
പ്രവർത്തനങ്ങൾ ഇടവകയുടെ വിശ്വാസജീവിതത്തിന് പുതുശക്തി പകർന്നു. 2012 മുതൽ എല്ലാ വർഷവും ഒക്ടോബർ ഒന്നിന് പരിശുദ്ധ എൽദോ മോർ ബസേലിയോസ് ബാവയുടെ കബറിങ്കലേക്കുള്ള പൂതംകുറ്റി മേഖലയുടെ
കാൽനട തീർത്ഥയാത്ര ഈ ഇടവകയിൽ നിന്നാണ് ആരംഭിക്കുന്നത്
1976-ൽ ഏകദേശം മുപ്പത് കുടുംബങ്ങളുമായി ആരംഭിച്ച ഈ ഇടവക, ഇന്ന് 72 കുടുംബങ്ങളുമായി ദൈവാനുഗ്രഹത്താൽ സത്യവിശ്വാസം കാത്തുസൂക്ഷിച്ചുകൊണ്ട് സഭയുടെ ആത്മീയവും സാമൂഹികവുമായ എല്ലാ മേഖലകളിലും
സജീവമായ സാന്നിധ്യമായി വളർന്നു നിൽക്കുന്നു. ഇടവകാംഗങ്ങൾ നൽകിയ ചെറുതും വലുതുമായ സഹായങ്ങളും അവർ സഹിച്ച ത്യാഗങ്ങളുമാണ് ഈ വളർച്ചയുടെ ഉറച്ച അടിസ്ഥാനം.
പരിശുദ്ധ ദൈവമാതാവിന്റെയും സകല പരിശുദ്ധന്മാരുടെയും മധ്യസ്ഥതയിൽ ആശ്രയിച്ച്, സത്യവിശ്വാസ ധീരരായി ഇനിയും മുന്നോട്ട് പോകുവാൻ ദൈവം ഇടയാക്കട്ടെ എന്ന പ്രാർത്ഥനയോടെയാണ് ഈ ഇടവക തന്റെ ദൗത്യം തുടരുന്നത്.
ഇടവകയുടെ പ്രധാന പെരുന്നാൾ
എല്ലാ വർഷവും ജനുവരി 14, 15 തീയതികളിൽ ഭക്തിസാന്ദ്രമായി ആഘോഷിക്കുന്നു.
The Sunday School of St. Mary Jacobite Syrian Church, Kodaly is dedicated to the spiritual and moral formation of children. Rooted in the faith, teachings, and traditions of the Holy Jacobite Syrian Church, the Sunday School of Kodaly Palli provides structured Christian education through Bible lessons, prayers, liturgical learning, and value-based activities. It aims to nurture children to grow as faithful and responsible members of the Church
The Morth Mariam Vanitha Samajam of St. Mary Jacobite Syrian Church, Kodaly is an active women’s organization committed to spiritual growth, fellowship, and service. Inspired by the virtues of the Holy Virgin Mary, the Samajam plays a significant role in the life of Kodaly Palli through prayer meetings, charitable activities, family-oriented programs, and active participation in church feasts and parish events. The members strive to strengthen faith, unity, and Christian values within families and the wider community.
TMor Ignatius Noorono Youth Association (MINYA), The Mor Ignatius Youth Association of St. Mary Jacobite Syrian Church, Kodaly serves as a vibrant platform for nurturing spiritually grounded and socially responsible youth. Through prayer, leadership training, cultural activities, voluntary service, and parish involvement, MINYA encourages the youth of Kodaly Palli to grow in faith, discipline, and commitment to the Holy Church while contributing positively to society.




H.H Zaka Iwas Memorial Event Hall is a well-equipped and conveniently located venue in
the heart of Kodaly, designed to host a wide range of events with comfort and ease.
The hall offers a seating capacity of up to 250 guests, making it ideal for weddings,
receptions, engagements, baptisms, birthday celebrations, meetings, conferences, and
other social or community gatherings.
The venue provides ample parking facilities, ensuring a hassle-free
experience for guests. A dedicated cooking facility is available, allowing for
convenient preparation of fresh meals and catering services on-site.
Situated at a central and easily accessible location in Kodaly, the hall is well connected
by road and is convenient for guests traveling from nearby areas. With its spacious layout,
essential amenities, and prime location, H.H Zaka Iwas Memorial Event Hall is a reliable
choice for hosting memorable and well-organized events.